അശ്ലീല സന്ദേശം അയച്ചയാള്‍ക്ക് ഒരു വര്‍ഷം തടവ്
നാഗ്‌പൂര്‍: അപരിചിതമായ നമ്പറിലേയ്‌ക്ക് അശ്ലീല എസ്‌എംഎസുകള്‍ അയച്ചയാള്‍ക്ക് തടവുശിക്ഷ വിധിച്ചു. നാഗ്‌പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എസ്‌എംഎസ് അയച്ചയാള്‍ക്ക് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചത്.
ശങ്കര്‍ ബല്‍റാം ചെലാനി(40)ആണ് തനിയ്‌ക്ക് കിട്ടിയ ഒരു അപരിചിതമായ നമ്പറിലേയ്‌ക്ക് അശ്ലീല എസ്‌എംഎസുകള്‍ അയച്ചത്. നമ്പറിന്റെ ഉടമസ്ഥയാണ് ഇക്കാര്യം കാണിച്ച് കേസ് നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292 വകുപ്പ്, ഇന്റഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67 ഉപവിഭാഗം എന്നിവ പ്രകാരമാണ് കുറ്റക്കാരനായ ഇയാള്‍ക്ക് ശിക്ഷവിധിക്കുന്നതെന്ന് കോടതി അറിയിച്ചു.
2005 നവംബര്‍ മെയ് 18നാണ് സ്‌ത്രീയ്‌ക്ക് അശ്ലീല എസ്‌എംഎസുകള്‍ കിട്ടിയത്. ഇതിനെത്തുടര്‍ന്ന് ഇവര്‍ കൊറാദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡറിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ശങ്കറിന്റെ പേരില്‍ വാങ്ങിയ മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് മനസ്സിലായത്. വര്‍ദ്ധമാന്‍നഗര്‍ സ്വദേശിയാണ് ശങ്കര്‍.












Click it and Unblock the Notifications