ഒറീസയില്‍ എച്ച്ഐവി ബാധിതര്‍ക്ക് പെന്‍ഷന്‍
ഭുവനേശ്വര്‍: എച്ച്‌ഐവി ബാധിതരായവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‌കാന്‍ ഒറീസ സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാന സര്‍്‌ക്കാരിന്റെ മധു ബാബു പെന്‍ഷന്‍ യോജന പദ്ധതി പ്രകാരമാണ് എച്ച്‌ഐവി ബാധിതര്‍ക്ക് പെന്‍ഷന്‍ നല്‌കുക.
ഇതോടെ എച്ച്‌ഐവി ബാധിതര്‍ക്ക് പെന്‍ഷന്‍ നല്‌കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഒറീസ മാറി. സംസ്ഥാനത്ത് 6132 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ഇവരുടെ സാമ്പത്തിക സ്ഥിതിയോ പ്രായമോ ആരോഗ്യമോ കണക്കിലെടുക്കാതെ പെന്‍ഷന്‍ നല്‌കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
200 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ തുകയായി നിശ്ചയിച്ചിട്ടുള്ളതെന്ന് സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടര്‍ പരമേശ്വര്‍ സെയ്‌ന്‍ പറഞ്ഞു.
ഇതു കൂടാതെ എയ്‌ഡ്‌സ് മൂലം മരിച്ചവരുടെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‌കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications