വിഎസ് മന്‍മോഹന്‍ കൂടിക്കാഴ്ച
ദില്ലി : കേന്ദ്ര - റെയില്‍വെ ബജറ്റുകള്‍ക്ക് മുമ്പായി കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി.
വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക, പാലക്കാട് കോച്ച് ഫാക്ടറി ഇത്തവണ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിക്കുക, വെട്ടിക്കുറച്ച വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക, ഫാക്ട് പുനരുദ്ധാരണത്തിന് കേന്ദ്രസഹായം നല്‍കുക, കൊച്ചി മെട്രോ റെയില്‍ പദ്ധതി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഇടപെടുക, തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പതിനൊന്നു മാസമായി കേരളത്തിനുളള റേഷന്‍ വിഹിതം 82 ശതമാനം കുറച്ചാണ് നല്‍കുന്നത്. അരിവില ഒമ്പതു രൂപയില്‍ നിന്ന് 19 രൂപയായി ഉയര്‍ന്നത് ഇതുമൂലമാണ്. പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കാമെന്ന ഉറപ്പ് സേലം ഡിവിഷന്‍ രൂപം നല്‍കിയ സമയത്ത് നല്‍കിയതാണ്.
കേന്ദ്രഭക്ഷ്യമന്ത്രി ശരദ് പവാറുമായും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും ചര്‍ച്ച നടത്തി. റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവുമായി സംഘം വൈകുന്നേരം കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications