ആശുപത്രി കുളുമുറിയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളെജ് കുളിമുറിയില്‍ അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടപ്പന്‍ (57) എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് കരുതപ്പെടുന്നു.രണ്ടു ദിവസമായി കുളിമുറിയുടെ അകത്തു നിന്നും വാതില്‍ ചാരിയിരുന്ന നിലയിലായിരുന്നുവെന്ന് വാര്‍ഡിലെ രോഗികളും ബന്ധുക്കളും ആശുപത്രി അധികൃതരെ അറിയിച്ചു.
ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
അകത്തു നിന്നും വാതില്‍പ്പാളിയിലേക്ക് ചാരിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലാരെങ്കിലും വാതില്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുമെങ്കിലും ഇതു കാരണം കഴിഞ്ഞിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.
കഴിഞ്ഞ 27നാണ് കുട്ടപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലാ മാര്‍ക്കറ്റിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകരാണ് ഇയാളെ ആശുപത്രയിലെത്തിച്ചിരുന്നത്. 29 മുതല്‍ കുട്ടപ്പനെ കാണാനില്ലായിരുന്നു.
സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടോയെന്ന് അന്വേഷിയ്‌ക്കാന്‍ മൂന്നംഗ കമ്മീഷനെ അശുപത്രി അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications