ദേ, ദേവന്‍ കോണ്‍ഗ്രസില്‍!!
ദില്ലി : കോമാളിക്കളി മതിയാക്കി ഒടുവില്‍ നടന്‍ ദേവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം ദേവന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മോശമാണെന്ന് പ്രഖ്യാപിച്ച് ദേവന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. വിവാദ പ്രശ്നങ്ങളില്‍ തലയിട്ട് വാര്‍ത്താ പ്രാധാന്യം നേടാന്‍ പതിവായി ശ്രമിക്കുമായിരുന്ന ദേവനെ കുറെക്കാലമായി കാണാനില്ലായിരുന്നു.
മുല്ലപ്പെരിയാര്‍ വിവാദം നടക്കുന്ന കാലത്ത് ഡാം പരിസരത്തെത്തി തമിഴ്‍നാടിന് അനുകൂലമായി വാദിച്ച ദേവനെ നാട്ടുകാര്‍ കൈകാര്യം ചെയ്യാനൊരുങ്ങിയതാണ്. അതിനു ശേഷം കുറെക്കാലം രാഷ്ട്രീയ മൗനത്തിലായിരുന്നു ദേവന്‍.
കെ മുരളീധരനു വേണ്ടി 2004ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥിയായി ദേവനും ഒരു കൈ നോക്കിയിരുന്നു. 935 വോട്ടുകള്‍ നേടിയ ദേവന്‍ തന്റെ ജനപിന്തുണ മോശമല്ലെന്നും തെളിയിച്ചു.












Click it and Unblock the Notifications