വി.എസ് വൈകി, വര്‍ക്കല പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെത്താന്‍ വൈകിയതില്‍ വര്‍ക്കല രാധാകൃഷ്‌ണന്‍ പൊട്ടിത്തെറിച്ചു.
പത്തരയ്‌ക്ക് യോഗം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. വി.എസ് എത്തിയതാകട്ടെ 11.20ന്. പത്തരയ്‌ക്കുതന്നെ എത്തിയ എംപിമാര്‍ ഇത്രയും സമയം കാത്തിരിയ്‌ക്കുകയായിരുന്നു.
മുഖ്യമന്ത്രിയെത്തിയശേഷമാണ് യോഗം തുടങ്ങിയത്. ആമുഖ പ്രസംഗം നടത്തിയ വി.എസ് മന്ത്രിസഭായോഗം ചേര്‍ന്നതിനാലാണ് എത്താന്‍ വൈകിയതെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.
അപ്പോള്‍ത്തന്നെ വര്‍ക്കല വി.എസിന്റെ സംസാരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. താമസിച്ചതിന് കാരണം പറഞ്ഞിട്ട് കാര്യമില്ല. പത്തരമണിമുതല്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. വൈകുമെന്ന് അറിയിക്കാനുള്ള മര്യാദ കാട്ടണമായിരുന്നു-വര്‍ക്കല മൈക്കിലൂടെ പറഞ്ഞു.












Click it and Unblock the Notifications