ഇന്ത്യക്കാരിയെ വിവാഹം ചെയ്തിട്ടില്ല: മാലിക്
ലഹോര്‍: ഇന്ത്യക്കാരിയെ വിവാഹം ചെയ്‌തെന്ന ആരോപണം തെറ്റൊണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ഷോയിബ് മാലിക്.
ടെലിഫോണ്‍ വഴി ഹൈദരാബാദുകാരിയായ ആയിഷ എന്ന പെണ്‍കുട്ടിയെ മാലിക് വിവാഹം ചെയ്‌തുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് മാലിക് പറഞ്ഞു. ഹൈദരബാദ് സ്വദേശിയായ സിദ്ദിഖിയെന്നയാളാണ് മാലിക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്.
തന്റെ മകളെ മാലിക് നിക്കാഹ് കഴിച്ചുവെന്നും എന്നാല്‍ വേറെ വിവാഹം കഴിയ്‌ക്കുന്നതിന് മകള്‍ക്ക് മാലിക്കില്‍ നിന്നും വിവാഹമോചനം അനുവദിയ്‌ക്കണമെന്നുമാണ് സിദ്ദീഖ് രംഗത്തെത്തിയിരുന്നത്.
സിദ്ദിഖിനെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുക്കുമെന്ന് ഷോയിബ് മാലിക്‌് പറഞ്ഞു.ലാഹോറില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മകളാണെന്നു പറഞ്ഞ് സിദ്ദീഖ് മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണ് കാണിച്ചത്.
ഇന്റര്‍നെറ്റിലൂടെ ആയിഷയെന്ന പെണ്‍കുട്ടിയുമായി മാലിക്കിന് പരിചയമുണ്ടായിരുന്നു. ആയിഷ തന്റെ മകളാണെന്നു തെറ്റിദ്ധരിപ്പിച്ച് വെറേ വിവാഹത്തിന് മാലിക്കിനെ പ്രേരിപ്പിക്കുകയാണെന്ന് മാലിക്ക് ചൂണ്ടിക്കാട്ടി.
ആയിഷയുടെ കുടുംബവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താന്‍ ബന്ധം വേണ്ടെന്നു വെയ്‌ക്കുകയായിരുന്നുവെന്നും മാലിക് പറഞ്ഞു.












Click it and Unblock the Notifications