സിനിമ ശ്രദ്ധിക്കപ്പെടാത്തില്‍ മനംനൊന്ത് നടന്‍ ആത്മഹത്യ ചെയ്‌തു
മുംബൈ: ചിത്രങ്ങളെല്ലാം തുടരെത്തുടരെ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ് നടന്‍ കുനാല്‍ സിംങ് ആത്മഹത്യചെയ്‌തു. മുംബൈയിലെ ഒഷിവാരയിലുള്ള വസതിയിലാണ് ഇരുപത്തിയേഴുകാരനായ കുനാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്‌ച വൈകീട്ട് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടിലേറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെടാതെപോയതില്‍ കുനാല്‍ നിരാശനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കാതലര്‍ ദിനം എന്ന ചിത്രത്തിലൂടെയാണ് കുനാല്‍ ചലച്ചിത്രലോകത്ത് എത്തുന്നത്. എങ്കെ എന്നതു കവിതൈ, പറവി ഒന്റൈ പുതുമൈ, പുന്നഗൈ ദേസം, വര്‍ഷമെല്ലാം വസന്തം, അര്‍പ്പുതം, തിരുതിയ ഇതയത്തി തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ കുനാല്‍ വേഷമിട്ടിട്ടുണ്ട്.
നടി സോണാലി ബാന്ദ്രേയ്‌ക്കൊപ്പം ദില്‍ ഹെ ദില്‍ മെം എന്ന ഹിന്ദിച്ചിത്രത്തിലും കുനാല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇവയിലൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
സംഭവസമയത്ത് കുനാലിന്റെ സുഹൃത്തായ ലവീന വസതിയിലുണ്ടായിരുന്നുവത്രേ. എന്നാല്‍ താനീ സംഭവങ്ങളൊന്നും അറിയില്ലെന്നാണ് അവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
കുനാലിന്റേതായി ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. വിവാഹിതനായ കുനാലിന് രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications