65 കിലോമീറ്റര്‍ ഓടാം, പക്ഷേ 50 മീറ്റര്‍.....
ഭുവനേശ്വര്‍: 65 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടത്തിലൂടെ രാജ്യത്തെയാകമാനം അത്ഭുതപ്പെടുത്തിയ കുട്ടിയാണ് ബുധിയ സിംഗ്. എന്നാല്‍ 50 മീറ്റര്‍ ഓടി മറ്റു കുട്ടികളേക്കാള്‍ മുന്നിലെത്താന്‍ ബുധിയക്കു കഴിഞ്ഞുവെന്നുവരില്ല.
തന്റെ സ്കൂളില്‍ നടന്ന സ്പോര്‍ട്സ് മീറ്റില്‍ 50 മീറ്റര്‍ ഓട്ടത്തിന്റെ ആദ്യറൗണ്ടില്‍ തന്നെ യോഗ്യത നേടാന്‍ ബുധിയക്കായില്ല. യുകെജി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും മുതിര്‍ന്ന കുട്ടിയായിട്ടും ചെറിയ ദൂരങ്ങളില്‍ ഓടി മുന്നിലെത്തുക ബുധിയക്ക് വശില്ല. അതേ സമയം കിലോമീറ്ററുകള്‍ ഓടാന‍് ബുധിയയോട് പറഞ്ഞാല്‍ സ്ഥിതി മറിച്ചാവും.
2006ലാണ് പുരി മുതല്‍ ഭുവനേശ്വര്‍ വരെ 65 കിലോമീറ്റര്‍ ഓടി ബുധിയ ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരനെന്ന റെക്കോഡ് തന്റെ പേരില്‍ കുറിച്ചത്.
ചന്ദ്രശേഖര്‍പൂര്‍ ഡിഎവി സ്കൂളില്‍ നടന്ന സ്പോര്‍ട്സ് മീറ്റിലാണ് 50 മീറ്റര്‍ ഓട്ടത്തില്‍ വിജയിക്കാനാവാതെ ബുധിയ ഏവരെയും അത്ഭുതപ്പെടുത്തിയത്. അതേ സമയം ഇതില്‍ ബുധിയയുടെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒട്ടും നിരാശനല്ല.
ബുധിയ മാരത്തോണ്‍ ഓട്ടക്കാരനാണ്. ചെറിയ ദൂരങ്ങളില്‍ ഓടി വിജയിക്കാന്‍ ബുധിയക്കാവണമെന്നില്ല- അദ്ദേഹം പറയുന്നു.
നേരത്തെ ബുധിയക്ക് പരിശീലം നല്‍കിയിരുന്ന കോച്ചിനെതിരെ ബുധിയയുടെ അമ്മ കേസ് കൊടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇപ്പോള്‍ സ്പോര്‍ട്സ് സ്കൂള്‍ ഹോസ്റ്റലിലാണ് ബുധിയ താമസിക്കുന്നത്. പുതിയ കോച്ചിനു കീഴിലാണ് ഇപ്പോള്‍ ബുധിയ പരിശീലിക്കുന്നത്.












Click it and Unblock the Notifications