Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് 200 കോടിയുടെ സഹായം

ദില്ലി : ഫാക്ടിന്റെ പുനരുദ്ധാരണത്തിന് 200 കോടിയുടെ അടിയന്തര സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ദ്രവീകരിച്ച പ്രകൃതി വാതകം ലഭിക്കുന്നതു വരെ ഈ തുക ഗ്രാന്റായി നല്‍കുമെന്ന് കേന്ദ്ര രാസവസ്തു മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു.

ഫാക്ടിനെ രക്ഷിക്കാന്‍ കേന്ദ്രം സഹായിക്കണമെന്നത് ദീര്‍ഘകാലമായുളള കേരളത്തിന്റെ ആവശ്യമായിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് രാംവിലാസ് പാസ്വാന്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. കഴി‍‍ഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

രാസവസ്തു മന്ത്രാലയത്തിന്റെ ശിപാര്‍ശ അതേപടി അംഗീകരിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുളള കേന്ദ്രമന്ത്രിസഭാ യോഗം ഈ സഹായം അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+