രാജ് താക്കറെ അറസ്റ്റിലാകാന്‍ സാധ്യത
ദില്ലി: മുംബൈയില്‍ അക്രമ സംഭവങ്ങള്‍ക്കുത്തരവാദിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയെ അറസ്റ്റു ചെയ്‌തേക്കും. ഉത്തരേന്ത്യക്കാര്‍ക്ക് എതിരെ രാജ് താക്കറെ നടത്തിയ പ്രസ്‌താവന നഗരത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
രാജ് താക്കറെയെ അറസ്റ്റു ചെയ്യാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം രാജ് താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് യുപിഎയിലെ വിവിധ ഘടക കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് താക്കറെയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന് വിശദീകരണം ചോദിച്ചു.
ദേശ്‌മുഖ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തിയാലുടനെ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ മുംബൈ ടാക്‌സി യൂണിയന്‍ ഓഫീസ് തല്ലിതകര്‍ത്ത എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള ആര്‍. ആര്‍ പാട്ടീലുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം പിന്‍വലിയ്‌ക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്.












Click it and Unblock the Notifications