വൃക്ക മാഫിയയുമായി ബന്ധമില്ല: വി.പി സിങ്ങ്
ദില്ലി: വൃക്ക മാഫിയ തലവന്‍ ഡോ. അമിത് കുമാറുമായി തനിയ്‌ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മുന്‍ പ്രധാനമന്ത്രി വി.പി സിങ്ങ് നിഷേധിച്ചു.
അമിത് കുമാര്‍ താമസിച്ച പ്രധാന മന്ത്രിയുടെ വസതി ഏതാണെന്ന് തനിയ്‌ക്കറിയില്ല.
ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‌കണമെന്നും സിങ്ങ് പറഞ്ഞു. ഒട്ടേറെ പേര്‍ തനിയ്‌ക്ക് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്.
ഇപ്പോള്‍ വേണമെങ്കിലും എനിക്ക് സാധിയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വി.പി സിങ്ങ് വൃക്ക രോഗ ബാധ മൂലം വിഷമിയ്‌ക്കുകയാണ്.
കോടികളുടെ വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ തിരയുന്ന അമിത് കുമാറുമായി വി.പി സിങ്ങിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications