ആക്രമണം ആവര്‍ത്തിക്കും : അദ്വാനി
ജബല്‍പൂര്‍ : അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാത്തതിനെതിരെ കോണ്‍ഗ്രസിന് അദ്വാനിയുടെ രൂക്ഷ വിമര്‍ശനം.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനുളള കോടതിയുത്തരവ് നടപ്പാക്കാത്തത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇനിയും പാര്‍ലമെന്റ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications