കേരളത്തിന് പ്രത്യേക അരിവിഹിതം
ദില്ലി : ക്രമാതീതമായി ഉയരുന്ന അരിവില നോക്കി നെടുവീര്‍പ്പിടുന്ന കേരളീയര്‍ക്ക് നേരിയ ആശ്വാസം. സ്പെഷ്യല്‍ ക്വാട്ടയായി കേരളത്തിന് 20,000 ടണ്‍ അരി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഈസ്റ്റര്‍, ആറ്റുകാല്‍ പൊങ്കാല എന്നീ വിശേഷ ദിനങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം. ക്വാട്ടയുടെ പകുതി വീതം ഫെബ്രുവരിയിലും മാര്‍ച്ചിലും എഫ്‍സിഐയില്‍ നിന്നും ലഭ്യമാകും.
കേന്ദ്രഭക്ഷ്യമന്ത്രി ശരദ് പവാറും മന്ത്രി സി ദിവാകരനും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നേരിയ ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തിന്റെ 20 ശതമാനമെങ്കിലും പുനസ്ഥാപിക്കുമെന്ന് പവാര്‍ ദിവാകരന് ഉറപ്പു നല്‍കിയിരുന്നു.
മുഖ്യമന്ത്രിയും ശരദ് പവാറും തമ്മിലും ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications