സിപിഎമ്മിന് യാഥാര്‍ത്ഥ്യബോധമില്ലെന്ന് സി.കെ ചന്ദ്രപ്പന്‍
കായംകുളം: ചരിത്രത്തിന്റെ തടവുകാരാണ് സിപിഎംമ്മുകാരെന്ന് സിപിഎം ദേശീയ നിര്‍വ്വാഹകസമതിയംഗം സി. കെ ചന്ദ്രപ്പന്‍ എംപി അഭിപ്രായപ്പെട്ടു.
1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ലോകത്തും ഇന്ത്യയിലും ഒരുപാട് മാറ്റങ്ങളുണ്ടായി. യാഥാര്‍ത്ഥ്യബോധത്തോടെ സിപിഎം നേതൃത്വം ചിന്തിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇതിനകം ഒരു കമ്യൂണിസ്റ്റ് നേതാവ് പ്രധാനമന്ത്രിയാകുമായിരുന്നു. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ വരട്ടുവാദം ഉയര്‍ത്തി കാലത്തിന്റെ ഗതിയെ പിന്നാക്കം നയിക്കാനാണ് ശ്രമിക്കുന്നത്.
ഒരു മനസ്സോടെ കമ്യൂണിസ്‌റ്റുകാര്‍ക്ക് ഒരുമിച്ചുനല്‍ക്കാന്‍ കഴിയണമെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ ആവശ്യം. ഇതുപറയുമ്പോള്‍ 1975ല്‍ സിപിഐക്കാര്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചുവെന്നതാണ് സിപിഎമ്മിന്റെ വരട്ടുന്യായം.
സിപിഎം എപ്പോഴും ശരിയുടെ കൂടാരത്തിലായിരുന്നോ. 1977ല്‍ ആര്‍എസ്‌എസുകാരനായ കെജിമാരാര്‍ സിപിഎം പിന്തുണയോടെയല്ലേ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്- അദ്ദേഹം ചോദിച്ചു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത് കോണ്‍ഗ്രസിനൊപ്പം നിന്നാണ്. എന്നിട്ടും 77ല്‍ സംഭവിച്ചത് തെറ്റാണെന്ന് പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചകള്‍ വേണ്ടെന്ന് പറയുന്ന ഒരു വിഭാഗം സിപിഎമ്മില്‍ ഉണ്ട്.
ബംഗാളിലെ നന്ദിഗ്രാം സംഭവവും കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്‌പും ഒരു ഇടതുപക്ഷ സര്‍ക്കാറിന് ഭൂഷണമല്ല. ബംഗാള്‍ പോലെ കേരളവും ആയല്‍ നന്നെന്നാണ് ചിലരുടെ മോഹം. അത് നടപ്പാകില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications