വീടുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധം
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള നാലുവരിപ്പാത നിര്‍മാണത്തിനായി മൂലമ്പിള്ളി ദ്വീപിലെ കുംടുംബങ്ങളെ റവന്യൂ വകുപ്പ് ബലമായി കുടിയൊഴിപ്പിച്ചു.
സ്ഥലമൊഴിയാന്‍ വിസമ്മതിച്ച പത്തു കുടുംബങ്ങളെയാണ് റവന്യൂ വകുപ്പധികൃതര്‍ കുടിയൊഴിപ്പിച്ചത്.
24 കുടുംബങ്ങളുള്ള ഇവിടെ 14 കുടുംബങ്ങള്‍ നേരത്തെ തന്നെ സമ്മതപത്രം ഒപ്പിട്ട് ഒഴിഞ്ഞു പോകാന്‍ സമ്മതിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കലിനോട് നിസഹകരണം പ്രകടിപ്പിച്ച പത്തു കുടംബങ്ങള്‍ക്കെതിരെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഹാരിഷ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്‌ച രാവിലെമൂലന്പിള്ളിയിലെത്തിയ റവന്യൂ അധികൃതര്‍ വീടുകള്‍ ഭാഗികമായി തകര്‍ത്ത് ആദ്യം മടങ്ങി. പിന്നീട് വൈകിട്ടോടെ വന്‍ പോലീസ് സന്നാഹത്തോടെ തിരിച്ചെത്തിയ അധികൃതര്‍ എക്സ് വേറ്ററിന്റെ സഹായത്തോടെ പത്തു വീടുകളും മുഴുവനായി ഇടിച്ചു നിരത്തുകയായിരുന്നു.
ഇതിനെ ചെറുക്കാനെത്തിയ നാട്ടുകാരെ പോലീസ് വിരട്ടിയോടിച്ചു.












Click it and Unblock the Notifications