എച്ച്എംടി ഭൂമി ഏറ്റെടുക്കാന്‍ ശിപര്‍ശ നല്കിയേക്കും
തിരുവനന്തപുരം: വിവാദമായ എച്ച്‌എംടി ഭൂമി ഇടപാടിനെക്കുറിച്ച് പഠിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് വ്യഴാഴ്ച സമര്‍പ്പിയ്‌ക്കും.
എച്ച്‌എംടി ഭൂമി ഭൂ പരിഷ്‌ക്കരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇടപാട് നിലനില്ക്കുന്നതല്ലായെന്ന അഭിപ്രായത്തിനാണ് മൂന്‍തൂക്കമുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമെന്ന് സമിതി സര്‍ക്കാരിന് ശിപാര്‍ശ നല്‌കിയേക്കും.
അതെ സമയം ഭൂമി ഇടപാട് ന്യായമാണെന്ന മുന്‍ നിലപാടില്‍ വ്യവസായ വകുപ്പ് ഉറച്ചു നില്‌ക്കുകയാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയായിരിയ്‌ക്കും റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കുകയെന്നാണ് സൂചന.
എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകള്‍ നില നില്‌ക്കുന്നതിനാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടിന്‍മേല്‍ പെട്ടെന്ന് തുടര്‍നടപടികള്‍ സ്വീകരിയ്‌ക്കാന്‍ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.












Click it and Unblock the Notifications