Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്‌ലാന്‍ഡില്‍ എലിയിറച്ചിയ്‌ക്ക്‌ പ്രിയം വര്‍ദ്ധിയ്‌ക്കുന്നു

Rat roastഎലിയെ എന്തിനു കൊള്ളാം? ഈ ചോദ്യം തായ്‌ലാന്‍ഡുകാരോട്‌ ചോദിച്ചാല്‍ അവരുടെ വായില്‍ വെള്ളമൂറും. കാരണം തായ്‌ നാട്ടുകാരെല്ലാം ഇപ്പോള്‍ എലിയുടെ പിന്നാലെയാണ്‌.

മറ്റെല്ലാ തരം ഇറച്ചിയേക്കാള്‍ എലി കൊള്ളാമെന്നാണ്‌ തായ്‌ലാന്‍ഡുകാരുടെ പക്ഷം.

പണ്ടു കാലത്ത്‌ തായ്‌ലാന്‍ഡിലെ ദരിദ്രരായ ജനങ്ങളുടെ ഇടയില്‍ മാത്രമായിരുന്നു എലിക്കറി ഉപയോഗിച്ചിരുന്നത്‌. ഇപ്പോള്‍ അക്കാലമെല്ലാം മാറി ഇന്ന്‌ തായ്‌ലാന്‍ഡിലെ ഒട്ടു മിക്ക തട്ടുകടകളിലേയും ഹോട്ടലുകളിലെയും പ്രധാന വിഭവമാണ്‌ എലിക്കറി.

എലിയെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്ന ശേഷം തൊലിയുരിച്ച്‌ ഇറച്ചി മാത്രമായോ പാകം ചെയ്‌തോ കടകളില്‍ നിന്നും കിട്ടും.

ഒരു കിലോ എലിയിറച്ചിയ്‌ക്ക്‌ 4.82 ഡോളര്‍ (184 രൂപ) ആണ്‌ വില.
സ്വാദില്‍ എലിക്കറി കോഴിയിറച്ചിയെ വരെ കടത്തി വെട്ടുമെന്ന്‌ അഞ്ചു കൊല്ലമായി എലിയിറച്ചിയും കറികളും വില്‌ക്കുന്ന സലാ പ്രോപിം പറയുന്നത്‌.

എലിയുടെ ഇടുപ്പിലെ മാംസവും കരള്‍ ഭാഗവുമാണ്‌ ആളുകള്‍ക്ക്‌ കൂടുതലിഷ്ടം. ബേക്ക്‌ ചെയ്‌തോ പൊരിച്ചോ എലിയിറച്ചി ഉപയോഗിക്കും.

നഗരത്തിലെ എലികളെക്കാള്‍ വയലുകളില്‍ വളരുന്ന എലികള്‍ക്കാണ്‌ പ്രിയം, കാരണം അവ വൃത്തിയുള്ളതും സ്വാദിഷ്ടവും കൊഴുപ്പു കുറഞ്ഞതുമാണെന്നാണ്‌ സലാ പറയുന്നത്‌.

തായ്‌ലാന്‍ഡിലെ നാട്ടിന്‍പുറങ്ങളില്‍ എലി വേട്ടക്കാരുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിയ്‌ക്കുകയാണ്‌. വിപണിയിലെ പകുതി വില ഇവര്‍ക്ക്‌ ലഭിയ്‌ക്കും.

സാധാരണ ഗതിയില്‍ 30 കിലോയോളം എലിയിറിച്ചി വിറ്റു പോകുമെന്ന്‌ സലായെ പോലുള്ള കടക്കാര്‍ പറയുന്നത്‌. ഞായര്‍ പോലുള്ള ഒഴിവു ദിവസങ്ങളില്‍ അത്‌ നൂറു കിലോ വരെയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+