Get Updates
Get notified of breaking news, exclusive insights, and must-see stories!

25 പൈസയ്ക്ക് എസ്‍ടിഡി വിളിക്കാം

ദില്ലി : വിശ്വാസമാവുന്നില്ലേ. വരുന്ന രണ്ടു വര്‍ഷത്തിനുളളില്‍ ലോക്കല്‍ കാള്‍ 10 പൈസയും എസ്‍ടിഡി 25 പൈസയ്ക്കും വിളിക്കാവുന്ന തരത്തില്‍ ടെലികോം മേഖലയില്‍ ഇടപെടാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇപ്പോള്‍തന്നെ ലോകത്ത് ഏറ്റവും കുറഞ്ഞ മൊബൈല്‍ താരിഫ് നിരക്കുളള രാജ്യമാണ് ഇന്ത്യ. വരുന്ന രണ്ടു വര്‍ഷത്തിനുളളില്‍ ഇത് വീണ്ടും പത്തിലൊന്നായി കുറയും.

നിരക്ക് കുറയ്ക്കുന്ന നടപടികള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. വാര്‍ത്താവിനിമയ മന്ത്രാലയം ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി നല്‍കിയതത്രെ! ഇപ്പോള്‍ ലോക്കല്‍ കാളിന് ഒരു രൂപയും എസ്‍ടിഡിയ്ക്ക് 2.40 രൂപയുമാണ് നിരക്ക്.

ഈ നിരക്ക് പടിപടിയായി കുറയ്ക്കുന്നതിന് ടെലികോം കമ്പനികളെ പ്രേരിപ്പിക്കാനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ട്രായ് വഴി പുതിയ നിരക്കുകള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. ലോക്കല്‍ കാള്‍ 10 പൈസ, എസ്‍ടിഡി 25 പൈസ എന്ന ഘട്ടത്തിലേയ്ക്ക് നിരക്കുകള്‍ പടിപടിയായി കുറയ്ക്കാനാണ് ടെലികോം വകുപ്പ് ശ്രമിക്കുന്നത്.

2010ല്‍ ഈ ലക്ഷ്യം സാധിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+