രാഷ്ട്രീയ കളത്തിലേക്ക് അസഹറുദ്ദീന്‍
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ മുഹമ്മദ് അസഹറുദ്ദീന്‍ രാഷ്ട്രീയ കളിക്കളത്തിലേക്കിറങ്ങുന്നു.
ഇപ്പോഴത്തെ ഊഹോപോഹങ്ങള്‍ ശരിയാണെങ്കില്‍ അടുത്ത ഗ്രേറ്റര്‍ ഹൈദരബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞടുപ്പില്‍ അസഹറുദ്ദീന്‍ തെലുങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും.
അസഹറുദ്ദീന്റെ രാഷ്ട്രീയ പ്രവേശനം അടുത്തു തന്നെ ഉണ്ടായേക്കുമെന്ന് ടിആര്‍എസ് പ്രസിഡന്റ് ചന്ദ്രശേഖര്‍ റാവു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് കരീംനഗറില്‍ നടക്കുന്ന പൊതുറാലിയില്‍ മറ്റു ടിആര്‍എസ് നേതാക്കളുടെയൊപ്പം അസഹറുദ്ദീന്‍ പങ്കെടുത്തേക്കുമെന്നാണ് കരുതുന്നത്.
അസഹറുദ്ദീന്റെ ടിആര്‍എസിലേക്കുള്ള വരവിലൂടെ വഴി മുസ്ലീം വോട്ടു ബാങ്കുകള്‍ ടിആര്‍എസിലേക്ക് അടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
2004ല്‍ തന്നെ താരം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്നതാണ്. ടിഡിപിയില്‍ ചേരുന്നതിന് അസഹറുദ്ദീന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ചകള്‍ വരെ നടത്തിയിരുന്നു.
എന്നാല്‍ ടിഡിപിയുടെ ബിജെപി സംഖ്യം അസഹറുദ്ദീന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് അന്ന് വിലങ്ങുതടിയാകുകയായിരുന്നു. കോഴ വിവാദങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും പുറത്തായതിനു ശേഷം താരത്തിന്റെ കുടുംബ ജീവിതവും പാളം തെറ്റി.
മുന്‍ ബോളിവുഡ് താരം സംഗീത ബിജ്‌ലാനിയുമായുള്ള ബന്ധം അസഹറുദ്ദീന്റെ പൊതു ജീവിതത്തെയും കുടുംബ ജീവിതത്തെയും ഒരു പോലെ ബാധിച്ചിരുന്നു. ഇപ്പോള്‍ ഹൈദരബാദിനടുത്തുള്ള ബഞ്ചാരയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും ഹെല്‍ത്ത് ക്ലബ് നടത്തുകയുമാണ് ഇന്ത്യയുടെ ഈ മുന്‍ താരം.












Click it and Unblock the Notifications