ഗുഡ്‌ഗാവ് വൃക്ക മാഫിയ: പ്രധാന പ്രതി പിടിയില്‍
കാഠ്‌മണ്ഡു: ഒളിവിലായിരുന്ന വൃക്ക മാഫിയ തലവന്‍ ഡോ. അമിത് കുമാര്‍ നേപ്പാളില്‍ അറസ്റ്റില്‍. നേപ്പാള്‍ ആഭ്യന്തര സഹമന്ത്രി റാം ചൗധരി അമിത് കൂമാര്‍ അറസ്റ്റിലായ കാര്യം സ്ഥീരികരിച്ചിട്ടുണ്ട്.
എട്ടു വര്‍ഷത്തോളമായി അഞ്ഞൂറോളം രോഗികള്‍ക്കു വേണ്ടി ഒട്ടേറെ പേരെ കബളിപ്പിച്ച് വൃക്ക നീക്കം ചെയ്‌തെന്നാണ് കേസ്. അമിത് കുമാറിനെ നേപ്പാളില്‍ നിന്നും വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്.
അതെ സമയം കേസിലെ മറ്റൊരു പ്രധാന പ്രതിയും അമിത് കുമാറിന്റെ സഹോദരനുമായ ജീവന്‍ കുമാറിനെക്കുറിച്ച് ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അമിത് കുമാറിനും ജീവന്‍ കുമാറിനുമായി ഇന്റര്‍പോള്‍ കഴിഞ്ഞയാഴ്‌ച റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
നേപ്പാള്‍ അതിര്‍ത്തിക്കു സമീപം റക്‌സ്വാളിലെ ഒരു ഹോട്ടലില്‍ നിന്നാണ് അമിത് കുമാര്‍ അറസ്‌റ്റിലായതെന്ന് പോലീസ് പറഞ്ഞു. അമിത് കുമാറിന് കാഠ്‌മണ്ഡുവിലും ആശുപത്രി സ്വന്തമായുണ്ട്. ഗുഡ്‌ഗാവ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ഈ റാക്കറ്റ് നിര്‍ദ്ധനരായവരെയാണ് ചൂഷണത്തിന് ഇരകളാക്കിയിരുന്നത്.
അര ലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വൃക്ക ദാതാക്കള്‍ക്ക് ഇവര്‍ പ്രതിഫലം നല്‌കുമ്പോള്‍ രോഗികളില്‍ നിന്ന് പ്രതിഫലമായി 10-18 ലക്ഷം വരെ ഈടാക്കിയിരുന്നു.












Click it and Unblock the Notifications