Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത ബന്ധം സംരക്ഷിക്കാന്‍ അമ്മ മകളെ കൊന്നു

ഹൈദരാബാദ്‌: തന്റെ അവിഹിത ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതിനായി അമ്മ അഞ്ചുവയസ്സുള്ള മകളെ കൊന്ന്‌ കെട്ടിത്തൂക്കി.

ഭരുഗുബന്ദ ജില്ലയിലെ സത്തന്‍പള്ളിയിലാണ്‌ അന്യപുരുഷനുമായുള്ള തന്റെ ബന്ധം മറ്റാരും അറിയാതിരിക്കാന്‍ മാതാവ്‌ മകളെ കൊന്നത്‌. ഫെബ്രുവരി 3നാണ്‌ അഞ്ചുവയസ്സുകാരി മോണിക്ക കൊല്ലപ്പെട്ടത്‌്‌.

മകളെ കൊന്ന്‌ ഫാനില്‍ കെട്ടിത്തൂക്കിയശേഷം ഇവര്‍ ബഹളമുണ്ടാക്കി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നത്രേ. സംഭവത്തെത്തുടര്‍ന്ന്‌ മോണിക്കയുടെ പിതാവ്‌ നല്‍കിയ പരാതിപ്രകാരം പൊലീസ്‌ സമീപവാസിയായ എം ശിവംഗേശ്വര റാവുവിനെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിനിടെ റാവുവാണ്‌ കുട്ടിയുടെ മാതാവായ പ്രസന്നയുമായി രണ്ടുവര്‍ഷത്തോളമായി തനിയ്‌ക്ക്‌ അവിഹിതബന്ധമുണ്ടെന്ന്‌ വ്യക്തമാക്കിയത്‌. കാര്യമറിഞ്ഞ്‌ ഭര്‍ത്താവ്‌ താക്കീത്‌ നല്‍കിയിട്ടും പ്രസന്നയും റാവുവും ബന്ധം തുടര്‍ന്നു.

ഫെബ്രുവരി മൂന്നിന്‌ ഇവരെ രണ്ടുപേരെയും ഒന്നിച്ചുകണ്ട മകള്‍ കാര്യം അച്ഛനോട്‌ പറയുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയത്രേ. ഇതു പേടിച്ച്‌ പ്രസന്ന മകളെ കിടപ്പുമുറിയിലേയ്‌ക്ക്‌ വലിച്ചുകൊണ്ടുവന്ന്‌ കൊന്ന്‌ കെട്ടിത്തൂക്കുകയായിരുന്നുവത്രേ.

ജില്ലാ എസ്‌പി മഹേഷിന്റെ അന്വേഷണത്തെത്തുടര്‍ന്നാണ്‌ മോണിക്കയുടെ മരണത്തിന്‌ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+