നടന്‍ ദേവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ദില്ലി: ചലച്ചിത്രതാരം ദേവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ദേവന്‍ കോണ്‍ഗ്രസില് ചേര്‍ന്നത്.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ മനം മടുത്താണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ദേവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദേവന്‍ കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
താനിനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കേരളത്തിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകില്ലെന്നും ദേവന്‍ പറഞ്ഞു.
സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ദേവന് രാഷ്ട്രീയത്തിലിറങ്ങി വിവാദം സൃഷ്ടിക്കുന്നത് ഒരു നേരമ്പോക്കായിരുന്നു. നേരത്തെ ഇദ്ദേഹം കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുമുണ്ട്. പക്ഷേ തുച്ഛമായ വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് ചരമക്കുറിപ്പ് എഴുതിച്ചേര്‍ത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ് നാടിന് അനുകൂലമായി പ്രസ്താവനയിറക്കി ഇദ്ദേഹം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പണിത ഡാമിന് യാതൊരു കേടുപാടും സംഭവിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്. മുല്ലപ്പെരിയാറിലെത്തി ജനങ്ങളുടെ മുന്നില്‍ വച്ച് ഇങ്ങനെ പറഞ്ഞ ദേവന്‍ പൊലീസ് ഇടപെട്ടതു കൊണ്ടതു മാത്രമാണ് കേട്ടുകൊണ്ടുനിന്ന മുല്ലപ്പെരിയാര്‍ നിവാസികളുടെ മര്‍ദ്ദനമേല്‍ക്കാതെ രക്ഷപ്പെട്ടത്.












Click it and Unblock the Notifications