വ്യവസായം തുടങ്ങാന്‍ ഭൂമി വേണമെന്ന് കരീം
കോഴിക്കോട്: വിവാദങ്ങളുണ്ടായതിന്റെ പേരില്‍ വ്യാവസായിക വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് വ്യവസായമന്ത്രി എളമരം കരീം.
വ്യവസായി ആരംഭിക്കണമെങ്കില്‍ ഭൂമി വേണം. ഭൂമിയിലല്ലാതെ തെങ്ങിന്‍ മണ്ടയില്‍ വ്യവസായി തുടങ്ങാന്‍ കഴിയുമോ? 90 ലക്ഷം ഏക്കര്‍ ഭൂമിയാണ് കേരളത്തിലുള്ളത്. ഇതിന്റെ അര ശതമാനം പോലും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല.
ഏറ്റെടുത്ത ഭൂമിയില്‍ ഗണ്യമായത് വെറുതെ കിടക്കുകയാണ്. സര്‍ക്കാര്‍ ഭൂമി വ്യവസായം നടത്തുകയില്ല. കേരളത്തിലും ബംഗാലിലും വ്യവസായ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ മാത്രം വിവാദമുണ്ടാകുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്- അദ്ദേഹം ആരോപിച്ചു.
മാവൂര്‍ റയോണ്‍സ്, കേരള സോപ്‌സ് തുടങ്ങിയ വ്യവസായ ആവശ്യത്തിന് ഉപയോഗിച്ച ഭൂമിയുടെ ഗണ്യഭാഗവും വെറുതെ കിടക്കുകയാണ്. ഭൂമിവിലയെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം വസ്‌തുത മനസ്സിലാക്കാതെയുള്ളതാണ്. വ്യവസായത്തിനായി നീക്കിവച്ച ഭൂമിയ്‌ക്ക് നഗരത്തില്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭൂമിയുടെ അതേ വില ലഭിക്കില്ല.
മുതല്‍ മുടക്കാന്‍ വരുന്നവര്‍ ഇവിടെ ഉയരുന്ന അനാവശ്യവിവാദങ്ങളിലും തര്‍ക്കങ്ങളിലും തീരുമാനം ആവുന്നതുവരെ കാത്തുനില്‍ക്കില്ലെന്ന് ഓര്‍ക്കണം. ഭൂമി വിലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചാല്‍പ്പിന്ന ഭൂമി തൊടാന്‍ പറ്റില്ല- അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാങ്കാവില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മൃഗാശുപത്രി കെട്ടിടം ഉത്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications