പികെവിയുടെ ജന്മനാട് കോണ്‍ഗ്രസിന്
കൊച്ചി : യശ:ശരീരനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കെ വാസുദേവന്‍ നായരുടെ തറവാട് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ യുഡിഎഫിന് ജയം.
എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് കോട്ടയെന്നറിയപ്പെടുന്ന വളയന്‍ ചിറങ്ങര വാര്‍ഡാണ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശാന്ത സാജു 83 വോട്ടിന് സിപിഎമ്മിലെ എം എ ശോഭനയെ പരാജയപ്പെടുത്തി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
സിപിഎമ്മിലെ അംബിക ശിവന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തിരിഞ്ഞെടുപ്പ് നടന്നത്. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇതോടെ യുഡിഎഫിന് ഒമ്പത് അംഗങ്ങളായി.
എറണാകുളം ജില്ലയില്‍ നടന്ന മറ്റ് രണ്ട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഏലൂര്‍ക്കര വാര്‍ഡും സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.












Click it and Unblock the Notifications