ടെലിഫിലിമിന്റെ പേരില്‍ കുട്ടികളെ പീഡിപ്പിച്ചു
അമ്പലപ്പുഴ: ടെലിഫിലിമില്‍ അഭിനയിക്കാനെന്ന പേരില്‍ തിരഞ്ഞെടുത്ത സ്‌കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധമായ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചതായി ആരോപണം. കേസുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി ബിജു(40)നെ പൊലീസ് തിരയുകയാണ്.
തോട്ടപ്പള്ളി നാലുചിറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ 16 ആണ്‍കുട്ടികളെയാണ് ഇയാള്‍ ടെലിഫിലിമിനായി തിരഞ്ഞെടുത്തത്. സ്വകാര്യ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള ഓര്‍മ്മച്ചെപ്പ് എന്ന ടെലിഫിലും നിര്‍മ്മിക്കാനായി അഭിനേതാക്കളെ തേടി ഒരു മാസം മുമ്പാണ് ബിജു സ്‌കൂള്‍ അധികൃതരെ സമീപിച്ചത്.
സ്‌ക്കൂള്‍ അധികൃതരുടെ അനുമതിയോടെ ഡയലോഗ് ടെസ്‌റ്റ് നടത്തി ഏഴാം ക്ലാസിലെ കുട്ടികളെയാണ് തിരഞ്ഞെടുത്തത്. തോട്ടപ്പള്ളിയ്‌ക്ക് സമീപമുള്ള ഒരു വീട്ടില്‍വച്ച് ഇയാള്‍ ഏതാനും ദിവസം ചിത്രത്തിന്റെ ചിത്രീകരണം നടത്തി. താമസിക്കുന്ന വാടക വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ കുട്ടികളെ പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കാനും ശ്രമിച്ചുയ്‌ക്കുകയും അധ്യാപകരോടും രക്ഷിതാക്കളോടും ഇക്കാര്യം പറഞ്ഞാല്‍ ചിത്രത്തില്‍ നല്ല വേഷം നല്‍കില്ലെന്ന് പറഞ്ഞ് ബിജു കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നവത്രേ.
ബുധനാഴ്‌ച വൈകീട്ടാണ് ഇയാള്‍ മോശമായി പെരുമാറിയ വിവരം കുട്ടികള്‍ അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചത്. രക്ഷിതാക്കള്‍ തിരച്ചില്‍ തുടങ്ങിയതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇയാള്‍ താമസിച്ച വീട് പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കിട്ടിയിട്ടില്ല. ടെലിഫിലിമിന്റെ പൂജയുടെ വീഡിയോ സിഡി തൃക്കുന്നപ്പുഴയിലെ ഒരു സ്റ്റുഡിയോയില്‍ നിന്നും ലഭിച്ചു.
അധ്യാപക രക്ഷാകര്‍തൃ സമിതി നല്‍കിയ പരാതിയില്‍ അമ്പലപ്പുള സിഐ സി.കെ ഉത്തമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികളില്‍ നിന്നും പൊലീസ് തെളിവെടുത്തു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ എഇഒയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications