എച്ച്‌എംടി വിവാദം: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാടിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചീഫ്‌സെക്രട്ടറി പി.ജെ തോമസ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് റിപ്പോര്‍ട്ട് കൈമാറിയത്. ചീഫ് സെക്രട്ടരി അധ്യക്ഷനായ ആറംഗ ഉന്നതാധികാര സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബുധനാഴ്‌ച രാത്രി നടന്ന ഒന്‍പത് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കുശേഷമാണ് റിപ്പോര്‍ട്ട് തയ്യാറായത്.
ഭൂമിയിടപാടിന്റെ പോക്കുവരവ് റദ്ദാക്കി ഭൂമി സര്‍ക്കാറിലേയ്‌ക്ക് ഏറ്റെടുക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്നാണ് സൂചന. ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ എച്ച്‌എംടി ഭൂമിയിടപാടുകള്‍ നിലനില്‍ക്കുന്നതല്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications