പുരുഷന്‍ പോകുന്നിടത്തൊക്കെ സ്‌ത്രീയ്‌ക്കും പോകാം: സുധാകരന്‍
തിരുവനന്തപുരം: പുരുഷന് ഭരണഘടനാപരമായും സാമൂഹികമായും എവിടെയെല്ലാം പ്രവേശിക്കാമോ അവിടെയെല്ലാം സ്‌ത്രീകള്‍ക്കും കടുന്നുചെല്ലാമെന്നതാണ് ഇടതുസര്‍ക്കാറിന്റെ നിലപാടെന്ന് മന്ത്രി ജി സുധാകരന്‍.
ഇന്നല്ലെങ്കില്‍ നാളെ ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്ന കാര്യം കോടതി നേരിട്ട് ആരാഞ്ഞതുകൊണ്ടുമാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എടുത്തുചാട്ടമില്ല.
ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണ്. സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞത് വന്‍ അപരാധമായിപ്പോയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ വര്‍ഗ്ഗീയതയുടെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ പണ്ഡിതരുടെ അഭിപ്രായങ്ങളും പുരാണ രേഖകളും സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. മഹാറാണി ശബരിമലയില്‍ പ്രവേശിച്ചത് മുപ്പത്തിയാറാമത്തെ വയസ്സിലാണെന്നതിന് സര്‍ക്കാറിന്റെ പക്കല്‍ വളരെ വ്യക്തമായ രേഖയുണ്ട്.
സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications