പാല്‍ വില മൂന്ന് രൂപ കൂട്ടാന്‍ ശുപാര്‍ശ
തൃശൂര്‍: മില്‍മ പാലിന് മൂന്നു രൂപ കൂട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‌ക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
തൃശൂര്‍ രാമവര്‍മ്മപുരത്ത് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഡിസംബര്‍ 31ന് എടുത്ത മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‌ക്കാന്‍ തീരുമാനിച്ചതെന്ന് പി.ടി ഗോപാലക്കുറുപ്പ് പറഞ്ഞു.
ഇതിനിടെ പാല്‍ വില കൂട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്‌ക്കുന്നുണ്ടെങ്കിലും മില്‍മയുടെ അഭിപ്രായം മാത്രം കണക്കിലെടുത്താവില്ല വില വര്‍ദ്ധന നടപ്പാക്കുന്നതെന്ന് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും പാല്‍പ്പൊടി എത്തിക്കുന്നതിന് മില്‍മ അനുകൂലമാണെങ്കിലും ഇതിന് വരുന്ന ചെലവ് സര്‍ക്കാര്‍ വഹിയ്‌ക്കണമെന്ന് ഡയറക്ടര്‍ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നു കിട്ടുന്ന പാലിന്റെ അളവ് മൂന്നു ലക്ഷം ലിറ്ററില്‍ നിന്ന് പകുതിയായി കുറഞ്ഞതാണ് പാല്‍ ക്ഷാമത്തിനിടയാക്കിയത്.
എന്നാല്‍ വില വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും അത് അവസാനമേ ഉണ്ടാകുവെന്ന് മന്ത്രി സി. ദിവാകരന്‍ വ്യക്തമാക്കി.
ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ വില കൊടുത്ത് പാല്‍ സംഭരിയ്‌ക്കാന്‍ മില്‍മ തയ്യാറായാല്‍ അതിന്റെ നഷ്ടം സര്‍ക്കാര്‍ നികത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications