സ്റ്റാര്‍ സിംഗര്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: എഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി.
എസ്‌എംസിലൂടെ എഷ്യാനെറ്റും മൊബൈല്‍ കമ്പനിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നാരോപിച്ച് ഹര്‍ജി നല്‌കിയ ആറ്റിങ്ങല്‍ കൊച്ചുപരത്തിയില്‍ എ. സബീര്‍ തന്നെയാണ് കോടതിയില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയിട്ടുള്ളത്.
വിജയികളെ തെരഞ്ഞെടുക്കാന്‍ എസ്‌എംഎസ് അയക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അന്യായമായി നിരക്ക് ഈടാക്കി ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ഹര്‍ജിയിലുള്ളത്.
ഇതെ ആവശ്യമുന്നയിച്ച് സബീര്‍ ആദ്യം കോടതിയില്‍ ഹര്‍ജി നല്‌കിയിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ പോലീസ് നടപടി സ്വീകരിയ്‌ക്കൂന്നില്ലെന്നു കാണിച്ച് സബീര്‍ വീണ്ടും കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്ന് ചാനലിനെതിരെ കേസെടുക്കാത്തതിന് പോലീസിനോട് കോടതി വിശദീകരണമാവശ്യപ്പെട്ടിരുന്നു.
പിന്നീട് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റാര്‍ സിംഗര്‍ പരിപാടിയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്‌തുവെങ്കിലും അന്വേഷണം മന്ദഗതിയില്‍ ആയതിനാല്‍ കേസ് സൈബര്‍ സെല്ലിനോ ക്രൈം ബ്രാഞ്ചിനോ കൈമാറണമെന്നുമാണ് ഹര്‍ജിക്കാരന്റെ ഇപ്പോഴത്തെ ആവശ്യം.












Click it and Unblock the Notifications