വിഎസിനെതിരെ വീണ്ടും പിണറായി
തിരുവനന്തപുരം : വിഭാഗീയതയെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ച വി എസിനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ കഠിനമായി ആക്ഷേപിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍.
കോട്ടയം സമ്മേളനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിഎസിനെതിരെ പിണറായി വിജയന്റെ ഒളിയമ്പുളളത്. മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗീകരിച്ച പാനലിനെതിരെ വിഎസ് പക്ഷക്കാരായ 12 പേര്‍ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് പിണറായി വിഎസിനെതിരെ വിമര്‍ശനം തൊടുക്കുന്നത്.
പിബിയുടെ സഹായത്തോടെ സംസ്ഥാനക്കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ച പാനലിനെതിരെ 12 പേര്‍ മത്സരിച്ചത് പാര്‍ട്ടി നിലപാടിനോടുളള വെല്ലുവിളിയായിരുന്നുവെന്ന് ലേഖനം വിലയിരുത്തുന്നു. ഈ മത്സരത്തിന്റെ പേരില്‍ വി എസിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ഉന്നയിച്ചത്. മലപ്പുറം സമ്മേളനത്തില്‍ മത്സരം നടക്കാനിടയായ സാഹചര്യം പിബി വിലയിരുത്തുകയും വിഎസ് അച്യുതാനന്ദനെതിരെയുളള വിമര്‍ശനമടങ്ങുന്ന പാര്‍ട്ടി കത്ത് സംസ്ഥാനത്ത് ഉടനീളം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഈ സാഹചര്യമാണ് പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ പിണറായി വിജയന്‍ പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്നത്. മലപ്പുറത്ത് നടന്നത് കോട്ടയത്ത് അനുവദിക്കില്ലെന്ന് അടിവരയിട്ടു പറയുന്ന പിണറായി മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചിലരെ വെട്ടിനിരത്തുമെന്ന ചില മാധ്യമങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സംസ്ഥാന കമ്മിറ്റിയില്‍ നിലവിലുളള എതിര്‍ ഗ്രൂപ്പുകാരെ തങ്ങള്‍ തെരഞ്ഞു പിടിച്ച് തോല്‍പ്പിക്കമെന്ന ആശങ്ക വേണ്ടെന്ന വിഎസ് വിഭാഗത്തിനുളള ആശ്വാസവാക്കായി ഈ സൂചന കണക്കാക്കാം. എന്നാല്‍ സംസ്ഥാന കമ്മിറ്റി "ഐകകണ്ഠ്യേനെ" അംഗീകരിക്കുന്ന പാനലില്‍ അവരെത്ര പേര്‍ ഉണ്ടാകുമെന്ന കാര്യം കണ്ടുതന്നെ അറിയണം.
![]()
![]()












Click it and Unblock the Notifications