Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍ മരിച്ചത്‌ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍

Benazir a painful memoryഇസ്ലമബാദ്‌: പാകിസ്‌താന്‍ മുന്‍ മുഖ്യമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ വെടിയേറ്റല്ലെന്ന്‌ സ്‌കോര്‍ട്‌ലാന്റ്‌ യാര്‍ഡ്‌ റിപ്പോര്‍ട്ട്‌.

റാവല്‍പ്പിണ്ടിയിലെ റാലിയ്‌ക്കുശേഷമുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തല ശക്തിയായി കാറിന്റെ വാതിലിലിടിച്ചതുമൂലമാണ്‌ ബേനസീറിന്റെ മരണമെന്നാണ്‌ സ്‌കോര്‍ട്‌ലാന്റ്‌ യാര്‍ഡ്‌ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

അന്വേഷ റിപ്പോര്‍ട്ട്‌ വൈകാതെ പാക്‌ പൊലീസിന്‌ കൈമാറുമെന്നും ഇതിന്റെ ഒരു പകര്‍പ്പ്‌ ബേനസീറിന്റെ കുടുംബത്തിന്‌ നല്‍കുമെന്നും സ്‌കോര്‍ട്‌ലാന്റ്‌ യാര്‍ഡ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സ്‌ഫോടനം നടത്തിയത്‌ ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. എന്നാല്‍ പാക്‌ സര്‍ക്കാറിന്റെ അന്വേഷണത്തില്‍ രണ്ടുപേരുണ്ടെന്നാണ്‌ വ്യക്തമായത്‌.

2007 ഡിസംബര്‍ 27ന്‌ വൈകീട്ട്‌ 7.45ന്‌ റാവല്‍പിണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ്‌ റാലി കഴിഞ്ഞ്‌ ബേനസീര്‍ കാറില്‍ മടങ്ങുന്നതനിടെയാണ്‌ സ്‌ഫോടനമുണ്ടായത്‌. മരണകാരണത്തെച്ചൊല്ലി പിന്നീട്‌ ഒട്ടേറെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

ആദ്യം വെടിയേറ്റാണ്‌ മരണം നടന്നതെന്നും പിന്നീട്‌ കാറിന്റെ വാതിലില്‍ തലയിടിച്ചുണ്ടായ ആഘാതത്തെത്തുടര്‍ന്നാണ്‌ മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മരണശേഷം ബേനസീറിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്താതിരുന്നതും സംഭവത്തിന്‌ ശേഷം സ്‌ഫോടനം നടന്നസ്ഥലം കഴുകി തെളിവുകള്‍ നശിപ്പിക്കപ്പെട്ടതും ഊഹാപോഹങ്ങള്‍ വര്‍ധിക്കാനിടയാക്കി.

പാകിസ്‌താനില്‍ നടന്ന ഒരു സര്‍വ്വേയില്‍ ബേനസീറിനെ കൊലയ്‌ക്കുപിന്നില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണെന്നാണ്‌ ഭൂരിഭാഗം പാകിസ്‌താന്‍ കാരും കരുതുന്നതെന്ന്‌ കണ്ടെത്തിയിരുന്നു. പാക്‌ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫിനെതിരെയും മരണവുമായി ബന്ധപ്പെട്ട്‌ വിരല്‍ ചൂണ്ടപ്പെട്ടിരുന്നു.

ഇതിനിടെ ബേനസീറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഒരു കൗമാരക്കാനും മറ്റു രണ്ടുവ്യക്തികളും പിടിയിലായതായി പാക്‌ പൊലീസ്‌ വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+