Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ സന്ദേശത്തില്‍ ചതി പതിയിരിക്കുന്നു

Valentines Messageസിഡ്‌നി: വാലന്റൈന്‍ ദിനം അടുക്കാറയതോടെ ലോകത്തെമ്പാടുമുള്ള പ്രണയികള്‍ ആശംസകളും പ്രണയോപഹാരങ്ങളും കൈമാറിത്തുടങ്ങി. വാലന്റൈന്‍ ദിന സന്ദേശങ്ങളടങ്ങുന്ന ഇ-കാര്‍ഡുകളെയാണ്‌ മിക്കവരും ഇതിനായി ആശ്രയിക്കുന്നത്‌.

എന്നാല്‍ ഇങ്ങനെ ഓണ്‍ലൈനായി പ്രണയദിന സന്ദേശങ്ങളടയ്‌ക്കുന്നവരോട്‌ ജാഗ്രതപാലിക്കാനാണ്‌ ഓണ്‍ലൈന്‍ സെക്യൂരിറ്റി കമ്പനിയായ മെസ്സേജ്‌ലാബ്‌സ്‌ അറിയിച്ചിരിക്കുന്നത്‌. ചിലപ്പോള്‍ നങ്ങള്‍ക്കുവരുന്ന സന്ദേശം നിങ്ങളുടെ കമ്പ്യൂട്ടറിനെത്തന്നെ നശി്‌പ്പിക്കാന്‍ ശേഷിയുള്ള വൈറസുകളടങ്ങിയതായിരിക്കുമെന്നാണ്‌ കമ്പനി പറയുന്നത്‌.

ചില സന്ദേശങ്ങളില്‍ ഇവിടെ ക്ലിക്‌ ചെയ്‌താല്‍ കാര്‍ഡ്‌ കാണാം പ്രിയ്യപ്പെട്ടവര്‍ക്ക്‌ സമ്മാനം തിരഞ്ഞെടുക്കാം എന്നിങ്ങനെ പറഞ്ഞ്‌ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ചിലപ്പോള്‍ കമ്പ്യൂട്ടറിന്റെ കഥ തീര്‍ന്നുകിട്ടും.

സ്‌പാം ആയി ലഭിക്കുന്ന ഇത്തരം മിക്ക മെയിലുകളിലും ലുക്കിംഗ്‌ ഫോര്‍ ദി പെര്‍ഫെക്ട്‌ വാലന്റൈന്‍ ഡെ ഗിഫ്‌റ്റ്‌ എന്നോ മേക്‌ വാലന്റൈന്‍സ്‌ ഡെ നൈറ്റ്‌ മെമ്മറബിള്‍ ഒണ്‍ എന്നിങ്ങനെയുള്ള ഇംഗ്ലീഷ്‌ വാചകങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകുമത്രേ.

ഇവ മിക്കതും വിപിഎക്‌സ്‌ എല്‍ എന്ന ഹെര്‍ബല്‍ ഫോര്‍മുല വില്‍പ്പന നടത്തുന്ന സൈറ്റുകളിലേയ്‌ക്കുള്ള ലിങ്കുകളായിരിക്കും. വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട്‌ ഇത്തരം ഒട്ടേറെ മെയിലുകള്‍ ലോകത്താകമാനം കൈമാറ്റം ചെയ്യപ്പെട്ടേയ്‌ക്കാമെന്ന്‌ മെസ്സേജ്‌ ലാബ്‌സിന്റെ പ്രൊഡ്‌ക്ട്‌ മാനേജര്‍ ഫില്‍ റുട്‌ലി പറയുന്നു.

ഞങ്ങള്‍ ഒരു ദിവസം മൂന്നു കോടിയോളം ഇ-സന്ദേശങ്ങള്‍ സ്‌കാന്‍ ചെയ്യുന്നുണ്ട്‌. ഇതില്‍ 85 ശതമാനവും സ്‌പാം മെയിലുകളാണ്‌. ഇവയെല്ലാം ഏതെങ്കിലും ഒരു വസ്‌തു വിറ്റ്‌ ലാഭമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടു കൂടി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകളുള്‍ക്കൊള്ളുന്നവയാണ്‌.

ഇത്തരം സന്ദേശങ്ങളയയ്‌ക്കാന്‍ പ്രത്യേകിച്ച്‌ ചെലവൊന്നുമില്ല. സ്റ്റോം ബോട്‌നെറ്റ്‌ എന്ന ശൃഗംലയിലുള്ള കമ്പ്യൂട്ടറുകളില്‍ നിന്നായിരിക്കും വാലന്റൈന്‍ ദിനത്തില്‍ സന്ദേശങ്ങളെത്തുന്നത്‌. ഇവയില്‍ ചിലത്‌ പേഴ്‌സണല്‍ സിസ്റ്റത്തെ ബാധിക്കാനിടയുണ്ട്‌- ഫില്‍ പറയുന്നു.

ഹാക്കേസിനും സ്‌പാമേസിനും ഇടയില്‍ പ്രശസ്‌തമാണ്‌ ബോട്‌നെറ്റ്‌. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്‌പാം ആയി കിട്ടുന്ന മെയിലുകള്‍ ശ്രദ്ധിക്കാനും അവയില്‍ ക്ലിക്ക്‌ ചെയ്യാതിരിക്കാനുമാണ്‌ ഫില്‍ നിര്‍ദ്ദേശിക്കുന്നത്‌. അറിയാത്ത ഒരു മേല്‍വിലാസത്തില്‍ നിന്നും ഒരു സന്ദേശം കിട്ടിയാല്‍ അത്‌ അവഗണിക്കുക എന്താണെന്ന്‌ നോക്കാന്‍ ശ്രമിക്കരുത്‌- ഫില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+