Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയരങ്ങളിലെ നല്ല പ്രകടനത്തിന്‌ വയാഗ്ര

ജറുസലേം: വയാഗ്ര ലൈംഗിക ഉത്തേജനവും ലൈംഗിക ശേഷിയും വര്‍ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഔഷധമാണെന്നകാര്യം അറിയാത്തവരുണ്ടാകില്ല. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ഇതിനുള്ള മറ്റ്‌ ഗുണഫലങ്ങള്‍ മിക്കവര്‍ക്കും അജ്ഞാതമാണ്‌.

പര്‍വ്വതാരോഹകര്‍ക്കും യുദ്ധവിമാനങ്ങളിലെ ജോലിക്കാര്‍ക്കുമെല്ലാം ഇത്‌ പ്രയോജനപ്രദമാകുമെന്നാണ്‌ പുതിയ കണ്ടെത്തല്‍. വയാഗ്ര ഒരു പ്രത്യേക അളവില്‍ ഉപയോഗിച്ചാല്‍ പര്‍വ്വതാരോഹകരില്‍ ഉയര്‍ന്ന തലങ്ങളിലെത്തുമ്പോഴുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസത്തെത്തുടര്‍ന്ന്‌ കാണപ്പെടുന്ന ക്ഷീണവും അസ്വസ്ഥതയും ഇല്ലാതാക്കാന്‍ കഴിയുമത്രേ.

അതുപോലെ തന്നെ വളരെ ഉയരത്തില്‍ പറക്കുന്ന യുദ്ധവിമാനങ്ങളിലെ ജോലിക്കാര്‍ക്കും ഇത്‌ ഉപയോഗപ്രദമാകും. ഓക്‌സിജന്‍ കുറയുമ്പോഴാണ്‌ പര്‍വ്വതാരോഹകരിലും മറ്റും രക്തസമ്മര്‍ദ്ദം കുറയുകയും അസ്വസ്ഥതയുണ്ടാവുകയും ചെയ്യുന്നത്‌. ചിലരില്‍ ഇത്‌ മരണത്തിന്‌ വരെ കാരണമാകാറുണ്ട്‌.

എന്നാല്‍ വയാഗ്രയ്‌ക്ക്‌ ഇങ്ങനെ രക്തസമ്മര്‍ദ്ദം കുറയുന്നതിനെതിരെ പൊരുതാന്‍ കഴിയുമത്രേ. വയാഗ്രയുടെ ഈ പ്രത്യേകത മനസ്സിലാക്കിയതിനെത്തുടര്‍ന്ന്‌ വിദേശ രാജ്യങ്ങളില്‍ യുദ്ധവിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ഉയര്‍ന്ന മലനിരകളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കുമൊക്കെ ഡോക്ടര്‍മാര്‍ ഈ ഔഷധം നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന്‌ മിലിട്ടറി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആഫ്രിക്കയിലെ പര്‍വ്വതാരോഹകരിലാണ് വയാഗ്രയുടെ ഈ ഗുണം ആദ്യം സ്ഥിരീകരിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+