ഒപെക് ഡോളര്‍ ഉപേക്ഷിയ്‌ക്കുന്നു
ലണ്ടന്‍: ഏറെക്കാലമായി തുടരുന്ന മൂല്യ ശോഷണത്തിനു പിന്നാലെ ഡോളറിന് വീണ്ടും പ്രഹരം.
എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഡോളര്‍ ഉപേക്ഷിയ്‌ക്കാന്‍ തയ്യാറെടുക്കുന്നു. ഡോളറിനു പകരം യൂറോയെ തത്സഥാനത്ത് പ്രതിഷ്‌ഠിയ്‌ക്കാനാണ് ഒപെകിന്റെ നീക്കം.
ഏറെക്കാലമായി തുടരുന്ന ഡോളറിന്റെ മൂല്യ ശോഷണമാണ് ഒപെകിനെ ഈ വഴിയിലൂടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുള്ള അല്‍ ബാദ്രി പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ഇക്കോണമിക് ഡൈജിസ്‌റ്റിന് നല്‌കിയ അഭിമുഖത്തിലാണ് ലോക സാമ്പത്തിക ഭൂപടത്തില്‍ തന്നെ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സൂചിപ്പിച്ചത്. ഡോളറിന്റെ വിലയിടിവ് മൂലം 2000 മുതല്‍ തങ്ങള്‍ക്ക് ഭീമമായ നഷ്ടമാണ് ഒപെക് നേരിടുന്നതെന്ന് അബ്ദുല്ല പറഞ്ഞു.
എന്നാല്‍ ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറാന്‍ ചുരുങ്ങിയത പത്തു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹംവ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡോളര്‍ ഉപേക്ഷിയ്‌ക്കാന്‍ ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് നൈജാദ് നിര്‍ദേശിച്ചിരുന്നു.
യൂറോയ്‌ക്കെതിരെ ഡോളറിന് 44 ശതമാനം വിലയിടിഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം മൂലം ഇപ്പോള്‍ തന്നെ വിഷമിയ്‌ക്കുന്ന അമേരിയ്‌ക്കക്ക് ഒപെകിന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications