Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ ആംതെ അന്തരിച്ചു

Baba Amteനാഗ് പൂര്‍: കുഷ്ഠരോഗികളുടെ തോഴനായിരുന്ന പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ബാബാ ആംതെ (94) അന്തരിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ആനന്ദ് വനം ആശ്രമത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.15നായിരുന്നു അന്ത്യം.

തന്റെ ജീവിതം തന്നെ കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ബാബാ ആംതെ. ഈ സ്തുത്യര്‍ഹസേവനത്തിനാണ് 1985ല്‍ അദ്ദേഹത്തിന് മാഗ്സസെ പുരസ്കാരം ലഭിച്ചത്. 1999ല്‍ ഗാന്ധി സമാധാന സമ്മാനവും ലഭിച്ചു. പത്മഭൂഷണും പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരിലും അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ബാബാ ആംതെയുടെ ആനന്ദ് വനം ആശ്രമം കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായിരുന്നു. 1956ല്‍ സര്‍ക്കാര്‍ നല്‍കിയ 25 ഏക്കര്‍ പ്രദേശത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. പിന്നീട് അത് 450 ഏക്കറോളം വരുന്ന ലോകത്തെ ഏറ്റവും വലിയ കുഷ്ഠരോഗ പുനരധിവാസകേന്ദ്രമായി വളര്‍ന്നു.

പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആംതെ 1985ല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും 1988ല്‍ ഗുജറാത്ത് അരുണാചല്‍ പ്രദേശ് വരെയും ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചു. 1990ല്‍ ആനന്ദവനത്തില്‍ നിന്നും ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പിന്തുണയുമായി അദ്ദേഹം നര്‍മദാ നദീതീരത്തേക്ക് താമസം മാറ്റി. മേധാ പട്കറുട നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ നടത്തുന്ന സമരത്തിന് അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്ത കാലത്താണ് അദ്ദേഹം ആനന്ദവനത്തില്‍ തിരികെയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+