കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓംലെറ്റ് ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം: ഭാര്യ ഭര്‍ത്താവിനെ കുത്തി

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഊണിന് ഓംലെറ്റ് വേണമെന്നാവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ കുത്തി പരിക്കേല്പിച്ചു.

ചെന്നൈ സ്വദേശിയും സ്‌കൂള്‍ ടീച്ചറുമായ കവിതയാണ്‌ ഓംലെറ്റ് വേണമെന്നാവശ്യപ്പെട്ട ഭര്‍ത്താവിനെ കുത്തിയത്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ രവിയാണ് ഭാര്യയുടെ കോപത്തിനിരയായി ആശുപത്രിയിലായത്. വ്യഴാഴ്ച രാത്രി ഊണിനോടൊപ്പം ഒരു ഓംലെറ്റ് വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടതാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.

ഓംലെറ്റ്‌ ഉണ്ടാക്കാന്‍ കവിത വിസമ്മതിച്ചത്‌ ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാക്കുന്നതിന്‌ ഇടയാക്കി. പിന്നീട്‌ ഓംലെറ്റ്‌ ഉണ്ടാക്കാമെന്ന്‌ സമ്മതിച്ച കവിത ഇതിനു വേണ്ടി ഉള്ളിയരിയുന്നതിനിടെ വീണ്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

അപ്പോഴുണ്ടായ ദേഷ്യത്തില്‍ കവിത ഒന്നുമോര്‍ക്കാതെ ഉള്ളിയരിഞ്ഞു കൊണ്ടിരുന്ന കത്തി കൊണ്ട്‌ ഭര്‍ത്താവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ രവിയെ അയല്‍വാസികളാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

കവിതയ്‌ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്‌്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X