ആരാധകന്‍ മമ്മൂട്ടിയുടെ കരണത്തടിച്ചു
കോഴിക്കോട്: ആരാധകന്റെ ആവേശ തിമിര്‍പ്പ് മുഖത്തടിയായപ്പോള്‍ താരത്തിന്റ വക തിരിച്ചടി.
വെള്ളിയാഴ്‌ച വൈകിട്ട് കോഴിക്കോട്ട് റെയില്‍വെ സ്‌റ്റേഷന്‍ ലിങ്ക് റോഡിലാണ് ആരാധകന്‍ ആവേശ തിമിര്‍പ്പില്‍ മമ്മൂട്ടിയുടെ മുഖത്തടിച്ചത്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ രൗദ്രത്തിന്റെ പ്രചരണാര്‍ഥം ചിത്രത്തിന്റെ ശില്‌പികള്‍ക്ക് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‌കിയ സ്വീകരണ പരിപാടികള്‍ കഴിഞ്ഞു പോകുമ്പോഴായിരുന്നു സംഭവം.
രൗദ്രം പ്രദര്‍ശിപ്പിയ്‌ക്കുന്ന അപ്‌സര തിയ്യറ്ററില്‍ നിന്നും സ്വീകരണ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ മമ്മൂട്ടി തന്റെ കാറിന്റെ സണ്‍ റൂഫിലൂടെ ആരാധകരെ അഭിവാദ്യം ചെയ്‌ത് നീങ്ങുകയായിരുന്നു.
ഇതിനിടെ ജനക്കുട്ടത്തില്‍ നിന്നിരുന്ന ഒരു യുവാവ് നീങ്ങി കൊണ്ടിരുന്ന വാഹനത്തില്‍ ചാടിക്കയറി താരത്തിന്റെ മുഖത്ത് അടിയ്‌ക്കുകയായിരുന്നു. ഇതില്‍ ക്രൂദ്ധനായ മമ്മൂട്ടി യുവാവിന്റെ കൈ പിടിച്ച് ഞെരിയ്‌ക്കുകയും ചെയ്‌തു.
തുടര്‍ന്ന് സണ്‍ റൂഫിലൂടെ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് നിര്‍ത്തിയ മമ്മൂട്ടി അല്‌പ സമയത്തിനു ശേഷമാണ് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ആരംഭിച്ചത്.
മമ്മൂട്ടിയുടെ റോഡ് ഷോ നഗരത്തില്‍ ഗതാഗത സ്‌തംഭനത്തിന് ഇടയാക്കി. പോലീസ് നന്നെ പാടു പെട്ടാണ് മമ്മൂട്ടിയുടെ വാഹനത്തിന് പോകാനുള്ള വഴിയൊരുക്കിയത്.












Click it and Unblock the Notifications