മില്‍മ പാല്‍ ലിറ്ററിന് രണ്ടു രൂപ കൂടും
കൊച്ചി: മില്‍മ പാലിന്റെ വില രണ്ടു രൂപ വര്‍ദ്ധിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ അനുമതി.
വില വര്‍ദ്ധന ഈ മാസം 12 ന് നിലവില്‍ വരുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് അറിയിച്ചു. ഇതോടെ പാലിന് ലിറ്ററിന് 19 രൂപയായി ഉയരും. വ്യഴാഴ്‌ച ചേര്‍ന്ന് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ രണ്ടു രൂപ വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം വെള്ളിയാഴ്‌ച ചേര്‍ന്ന ബോര്‍ഡ് യോഗം അംഗീകരിയ്‌ക്കുകയായിരുന്നു. പാലിന്റെ വില വര്‍ദ്ധിയ്‌ക്കുന്നതിനോടൊപ്പം മില്‍മയുടെ മറ്റു ഉത്‌പന്നങ്ങളുടെ വിലുയം ആനുപാതികമായി വര്‍ദ്ധിയ്‌ക്കും.
കര്‍ണാടകയില്‍ നിന്ന് കൂടിയ വിലയ്‌ക്ക് പാല്‍ വാങ്ങി വില കുറച്ച് വിറ്റതാണ് മില്‍മയെ പ്രതിസന്ധിയിലാക്കിയത്. ഇതു മൂലം മില്‍മയ്‌ക്ക് 30 കോടിയോളം രൂപ നഷ്ടം സംഭവിച്ചിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം ഇത് മൂന്നാം തവണയാണ് പാല്‍ വില വര്‍ദ്ധിപ്പിയ്‌ക്കാന്‍ മില്‍മയ്‌ക്ക് അനുമതി നല്‌കുന്നത്.












Click it and Unblock the Notifications