ആലപ്പുഴ തീരത്ത് അജ്ഞാത കപ്പല്‍
ആലപ്പുഴ: ആലപ്പുഴയില്‍ തീരത്തിനടുത്ത് നങ്കൂരമിട്ട അജ്ഞാത കപ്പലിനെക്കുറിച്ച് തീരദേശ സംരക്ഷണ സേന അന്വേഷണമാരംഭിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് തീരത്ത് നങ്കൂരമിട്ട കപ്പല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
നാല് മണിക്കൂറോളം തീരത്ത് തങ്ങിയതിനു ശേഷം കപ്പല്‍ പുറം കടലിലേക്കു തിരിച്ചു പോകുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പും ഇവിടെ തീരത്തിനടുത്ത് കപ്പല്‍ നങ്കൂരമിട്ടിരുന്നത് പ്രദേശ വാസികളില്‍ പരിഭ്രാന്തി പരത്തിയിരുന്നു.
തീരത്ത് സുരക്ഷ ഭീഷണിയുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി അഭിപ്രായപ്പെട്ടു.കപ്പല്‍ നങ്കൂരമിട്ട വാര്‍ത്തയെക്കുറിച്ച് പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കപ്പല്‍ മംഗാലപുരം രജിസ്‌ട്രേഷനുള്ളതാണെന്ന് സംശയിക്കുന്നതായി തുറമുഖാധികൃതര്‍ പറഞ്ഞു. തീരത്തിനടുത്ത് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളികളും പോലീസുമടക്കം വന്‍ ജനക്കൂട്ടം തീരത്ത് തടിച്ചു കൂടിയിരുന്നു.












Click it and Unblock the Notifications