Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെതിരെ വീണ്ടും ഇടയലേഖനം

തിരുവനന്തപുരം : സംസ്ഥാനത്ത് നിരീശ്വരവാദം വളര്‍ത്താനുളള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന ആഹ്വാനവുമായി സിപിഎമ്മിനെതിരെ വീണ്ടും കത്തോലിക്കാ സഭകളുടെ ഇടയലേഖനം.

കത്തോലിക്കാ സഭകളുടെ കീഴിലുളള വിവിധ പളളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിക്കും.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ്, കെ.സി.ബി.സി ചെയര്‍മാന്‍ മാര്‍ ഡാനിയേല്‍ അച്ചാരുപറമ്പില്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരാണ് സംയുക്ത ഇടയലേഖനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

കത്തോലിക്കരുടെ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ ആഹ്വാനവും ഇടയലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. ദൈവവിശ്വാസം ഹനിക്കാന്‍ ശ്രമം നടക്കുന്നു, നരഹത്യ സൃഷ്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് സഭ ഈ ഇടയലേഖനത്തില്‍ സിപിഎമ്മിനെതിരെ ഉന്നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+