ഉമ്മന്‍ ചാണ്ടി പങ്കെടുത്ത റാലി അലങ്കോലപ്പെട്ടു
ഉദുമ: സിപിഎം അക്രമത്തിനെതിരെ യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരവകാശ റാലിക്കു നേരെ കല്ലേറ്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും മറ്റു യുഡിഎഫ് നേതാക്കളും വേദിയിലിരിക്കെയാണ് അക്രമം. കല്ലേറില്‍ പ്രതിപക്ഷ നേതാവിന്റെ കാറിനും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
എസ്‌ഐ ഉള്‍പ്പടെയുള്ള പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു.
സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ബേക്കല്‍ ജംഗ്‌ഷനില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌ത റാലി പാലക്കുന്നില്‍ പൊതു സമ്മേളന വേദിക്കരികിലെത്തിയപ്പോഴാണ് രൂക്ഷമായ കല്ലേറുണ്ടായത്.
അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും പ്ലാസ്റ്റിക് പെല്ലറ്റും പ്രയോഗിച്ചു. സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‌ക്കുകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
തന്റെ കാറിലേക്ക് കല്ലു പതിച്ചിട്ടും അവിടേക്ക് ഒരാളെ പോലും അയക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ചാണ്ടി പറഞ്ഞു. പാലക്കുന്ന്, ഉദുമ പ്രദേശങ്ങളില്‍ സിപിഎം അക്രമങ്ങള്‍ നടത്തുന്നവെന്നാരോപിച്ചാണ് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരവകാശ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.












Click it and Unblock the Notifications