മൈക്രോസോഫ്റ്റിന് യാഹൂവിനെ കിട്ടില്ല
വാഷിംഗ്ടണ്‍ : 446 കോടി ഡോളര്‍ നല്‍കി യാഹൂവിനെ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം വിജയിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റിന്റെ ഓഫര്‍ നിരസിക്കാനാണ് യാഹൂ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓഹരിയൊന്നിന് 31 ഡോളര്‍ നിരക്കില്‍ യാഹൂവിന്റെ ഷെയര്‍ വാങ്ങാമെന്നായിരുന്നു മൈക്രോസോഫ്റ്റ് യാഹൂ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചത്. ഈ വില തീരെ കുറവാണെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.
കമ്പനിയുടെ ഷെയര്‍ വിലയില്‍ അടുത്ത കാലത്തുണ്ടായ ഇടിവ് മുതലെടുത്ത് യാഹൂവിനെ തട്ടിയെടുക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്ന് യാഹൂ ഡയറക്ടര്‍ ബോര്‍ഡ് കുറ്റപ്പെടുത്തിയതായി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യാഹൂ മാനേജ്മെന്റിന്റെ താത്പര്യത്തിന് വിരുദ്ധമായി കമ്പനി ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുവെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ അഭിപ്രായം.
യാഹൂ ഡയറക്ടര്‍ ബോര്‍ഡ് തങ്ങളുടെ തീരുമാനം തിങ്കളാഴ്ച മൈക്രോസോഫ്റ്റിനെ അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റ് കമ്പനിയെ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ കമ്പനി മാനേജ്മെന്റ് ശ്രമം നടത്തിവരികയാണെന്ന് ബുധനാഴ്ച യാഹൂ ചീഫ് എക്സിക്യൂട്ടീവ് ജെറി യാങ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചിരുന്നു.
ഗൂഗിളിനെ നേരിടാനാണ് മൈക്രോസോഫ്റ്റ് യാഹൂവിനെ ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നത്.












Click it and Unblock the Notifications