ഒറീസയില്‍ 2500 വര്‍ഷം പഴക്കമുള്ള നഗരം
ഭുവനേശ്വര്‍: ആതന്‍സ് സംസ്‌കാരത്തേക്കാള്‍ പഴക്കമുള്ള നഗരം ഒറീസ്സയില്‍ കണ്ടെത്തി. 2500 വര്‍ഷത്തെയെങ്കിലും പഴക്കം കണക്കാക്കുന്ന ശിശുപാല്‍ഗഡ് എന്ന ഗ്രാമമാണ് ഉല്‍ഖനനത്തിലൂടെ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തിയത്.
ഭുവനേശ്വറിന്റെ പ്രാന്തപ്രദേശത്താണ് നഗരം കണ്ടെത്തിയിരിക്കുന്നത്. ഒരുകാലത്ത് വന്‍ നഗരമായിരുന്നു ശിശുപാല്‍ഗഡ് എന്നാണ് ഇവിടെനിന്നും കിട്ടിയ വസ്‌തുക്കളില്‍ നിന്നും മനസ്സിലാകുന്നത്. പരാതന ഗ്രീക്ക് നഗരമായിരുന്ന ആതന്‍സിനേക്കാളും വലിപ്പമുള്ള നഗരമായിരുന്നു ഇത്.
യുണിവേഴ്‌സിറ്റ് ഓഫ് കാലിഫോര്‍ണിയയിലെ പുരാവസ്‌തുവകുപ്പ് മേധാവി ഡോക്ടര്‍ മോണിക്ക എല്‍ സ്‌മിത്തിന്റെ അഭിപ്രായത്തില്‍ ബിസി മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ പ്രതാപത്തോടെ നിലനിന്നുരുന്ന ഈ നഗരം വന്‍ ജനസംഖ്യയുള്ളതായിരുന്നു.
1948ല്‍ത്തന്നെ ശിശുപാല്‍ഗഡ് നഗരത്തെക്കുറിച്ച് അറിഞ്ഞിരുന്നു. എന്നാല്‍ ഉത്‌ഖനനം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പാണ്. പൂനെയിലെ ഡക്കാന്‍ കോളെജി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്‌തുഗവേഷകരുടെ നേതൃത്വത്തിലാണ് ഉത്‌ഖനനം നടന്നത്.
പുരാണനഗരത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉത്‌ഖനനം ചെയ്‌തതെന്നാണ് ഡക്കാന്‍ കോളജിലെ പുരാവസ്‌തുവകുപ്പ് തലവന്‍ ഡോക്ടര്‍ ആര്‍കെ മൊഹന്ദി പറയുന്നത്. ഇതില്‍ നിന്നുതന്നെ വളരെ വ്യത്യസ്ഥമായ കെട്ടിട നിര്‍മ്മാണ രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.
വ്യത്യസ്ഥ തരത്തലുള്ള പാത്രങ്ങളുടെ ശേഖരങ്ങളും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് നാഗരിക ജീവിതത്തിലെ പുരോഗതിയാണ് കാണിക്കുന്നത്. എട്ടു കവാടങ്ങളോടെ അതിവിദഗ്‌ധമായി രീതിയിലാണ് നഗരം പണിതിരുന്നതെന്നതിനും തെളിവുകള്‍ കിട്ടിയിട്ടുണ്ട്. നഗരത്തിന് പുറത്തുകൂടി പ്രിതിരോധത്തിനായി വന്‍ മതിലുകളുമുണ്ടായിരുന്നു.
വളരെ വിദഗ്‌ധമായ നിര്‍മ്മാണ രീതികാരണം തന്നെയാണ് തൂണുകളുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇത്രയം കാലം നിലനിന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
വിദേശഫണ്ടിന്റെ സഹായത്തോടെയാണ് ഇവിടത്തെ ഉത്‌ഖനന പ്രവര്‍ത്തനങ്ങള്‍ ഇതേവരെ നടന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതേവരെ സഹായങ്ങള്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications