13 കാരിയുടെ അശ്ലീല വെബ്‌സൈറ്റ് ; യുവാവ് പിടിയില്‍
ബാംഗ്‌ളൂര്‍: പതിമൂന്നുകാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് അശ്ലീല വെബ് സൈറ്റ് നിര്‍മ്മിച്ച കേസില്‍ മലയാളിയെ ബാംഗ്‌ളൂര്‍ സിഒഡി പോലീസ് അറസ്‌റ്റു ചെയ്‌തു.
എറണാകുളം സ്വദേശി പ്രിന്‍സ് (20) ആണ് പോലീസിന്റെ പിടിയിലായത്. ബാംഗ്‌ളൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് വിവാഹഭ്യര്‍ഥന നടത്തി പരാജയപ്പെട്ട പകയാണ് വെബ്‌സൈറ്റ് നിര്‍മിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ വ്യാജ പേരില്‍ അക്കൗണ്ട് നിര്‍മിച്ചത്. വെബ്‌സൈറ്റ് വ്യാപകമായി പ്രചരിപ്പിയ്‌ക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം മേയില്‍ ബാംഗ്‌ളൂര്‍ കന്റോണ്‍മെന്റില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകളോടാണ് വിവഹാഭ്യര്‍ഥന നടത്തിയത്.
വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പ്രിന്‍സിന്റെ അപേക്ഷ നിരസിയ്‌ക്കുകയും പ്രിന്‍സിനെ അവിടെ നിന്നും പുറത്താക്കുകയും ചെയ്‌തു. എന്നാല്‍ ഇതിനു മുമ്പു തന്നെ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ കൈക്കലാക്കിയിരുന്ന പ്രിന്‍സ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് അശ്ലീല സൈറ്റുകള്‍ നിര്‍മിച്ചത്.
ഇതു കൂടാതെ ഒട്ടേറെ അശ്ലീല സൈറ്റുകളിലേക്ക് ഇതിന്റെ ലിങ്ക് കൊടുക്കുകയും ചെയ്‌തു. വെബ്‌സൈറ്റില്‍ പെണ്‍കുട്ടിയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ കൊടുക്കുക കൂടി ചെയ്‌തതോടെ വീട്ടിലേക്ക് സ്ഥിരമായി ഫോണ്‍ വരാനും തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ പിതാവ് സൈബര്‍ പോലീസില്‍ പരാതി നല്‌കുകയായിരുന്നു.
ഇതിനിടെ ബാംഗ്‌ളൂര്‍ വിട്ട് കേരളത്തിലെത്തിയ പ്രിന്‍സിനെ കൊച്ചിയില്‍ നിന്നാണ് പോലീസ് പിടി കൂടിയത്. 10 വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയും വരെ ലഭിയ്‌ക്കാവുന്ന കുറ്റമാണ് പ്രിന്‍സ് ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications