സഞ്ജയ് ദത്തിനെ വിവാഹം ചെയ്തതായി മന്യത
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ഔപചാരികമായി വിവാഹം ചെയ്തതായി നടി മന്യത വെളിപ്പെടുത്തി. നേരത്തെ വിവാഹവാര്‍ത്തകള്‍ മന്യതയും സഞ്ജയ് ദത്തും നിഷേധിച്ചിരുന്നു.
കഴിഞ്ഞ മാസം ശിവസേനാ നേതാവ് ബാല് താക്കറെയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സഞ്ജയ് ദത്തും മന്യതയും പുറത്തിറക്കിയ പരസ്യത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പരസ്യത്തില്‍ സഞ്ജയ് ദത്ത്, മന്യത ദത്ത് എന്നാണ് പേരുകള്‍ നല്‍കിയിയിരുന്നത്.
ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വലിയ ആഘോഷങ്ങളില്ലാതെ ഇരുവരുടെയും വിവാഹം നടന്നത്. വിവാഹക്കാര്യം ഇരുവരും പുറംലോകത്തു നിന്നും മറച്ചുവച്ചിരുന്നു.
മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ സഞ്ജയ് ദത്ത് നവംബറില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം പ്രത്യക്ഷപ്പെടുന്ന പൊതുപരിപാടികളിലെല്ലാം ഒപ്പം മന്യതയുമുണ്ടാവാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും മന്യതയ്ക്കൊപ്പമാണ് സഞ്ജയ് ദത്ത് എത്താറുള്ളത്.












Click it and Unblock the Notifications