നന്ദിഗ്രാം അക്രമത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്: മനുഷ്യവകാശ കമ്മീഷന്‍
ദില്ലി: നന്ദിഗ്രാം അക്രമങ്ങളുടെ ഉത്തരവാദിത്വം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനാണെന്ന് മനുഷ്യവകാശ കമ്മീഷന്‍.
അക്രമങ്ങള്‍ തടയുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പരാജയപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കലാപം നടന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ് കഴിയുന്നതെന്ന് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എസ് രാജേന്ദ്ര ബാബു പറഞ്ഞു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നന്ദിഗ്രാമിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസിന് അത് നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഈ സാഹചര്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നന്ദിഗ്രാമിലെ ജനങ്ങള്‍ കൃഷി ചെയ്‌ത് ജീവിക്കുന്നവരാണ്. അവരെ കുടിയൊഴിപ്പിയ്‌ക്കുമ്പോള്‍ നഷ്ട പരിഹാരമായി ഭൂമി തന്നെ നല്‌കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications