Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം ദുരുപയോഗം ചെയ്ത് പുരുഷനെ പീഡിപ്പിക്കരുതെന്ന്‌ കോടതി

കൊച്ചി: ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമം പുരുഷനെ പീഡിപ്പിക്കുന്നതിനായി ദുരുപയോഗം ചെയ്യരുതെന്ന്‌ കോടതി.

ഉദയംപേരൂര്‍ സ്വദേശി പാലത്തിങ്കല്‍ ഹണി ജേക്കബ്‌ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട്‌ എറണാകുളം മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ ഇങ്ങനെ നിര്‍ദ്ദേശിച്ചത്‌.

കാക്കനാട്ടുകാരനായ ഷെല്ലി ജോസാണ്‌ ഐസിഐസി പ്രുഡന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ്‌ ആയി ജോലിചെയ്യുന്ന ഹണിയുടെ ഭര്‍ത്താവ്‌. 1995ലാണ്‌ ഇവര്‍ വിവാഹിതരായത്‌. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്‌ തന്നെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി.

എന്നാല്‍ മറുപക്ഷം ഹണിക്കെതിരെ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയതോടെ പാരാതിയില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന്‌ കാണിച്ച്‌ പരാതിക്കാരി പിന്‍മാറുകയായിരുന്നു. തങ്ങളുടെ കുട്ടിയെ ബലമായി പിടിച്ചുവയ്‌ക്കുകയും ഒരുമിച്ച്‌ വിവാഹമോചനത്തിന്‌ അപേക്ഷ നല്‍കിയെങ്കിലും അതില്‍ നിന്നും പിന്‍മാറി ഭര്‍ത്താവ്‌ തന്റെ സമ്പാദ്യം ദുരുപയോഗപ്പെുടത്തുകയും വീട്‌ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നായിരുന്നും ഹണിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഭര്‍ത്താവിനെതിരെ ഹണി കള്ളക്കഥകള്‍ ഉണ്ടാക്കുകയാണെന്ന്‌ കണ്ടെത്തിയ കോടതി ഹണി സ്വന്തം ദുര്‍നടപടികള്‍ മറച്ചുവയ്‌ക്കാനാണ്‌ ഭര്‍ത്താവിനെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി. കേസ്‌ തള്ളിക്കൊണ്‌ട്‌ കോടതി രൂക്ഷമായ പരാമര്‍ശങ്ങളാണ്‌ ഹണിക്കെതിരേ നടത്തിയത്‌.

ധര്‍മ വിരുദ്ധമായ ജീവിതം നയിക്കുന്ന സ്‌ത്രീകള്‍ വക്രബുദ്ധിയോടെയും ദുഷ്‌ടലാക്കോടെയും ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ കോടതി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്‌ടത്‌ പൊതു നന്മയ്‌ക്ക്‌ അത്യാവശ്യമാണ്‌.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്‌ത്രീകളെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നത്‌ ദുഃഖകരമാണെന്ന്‌ പരാമര്‍ശിച്ച കോടതി പുരുഷ പീഡനത്തിന്റെ മികച്ച ഉദാഹരണമാണ്‌ ഹണിയുടെ കേസ്‌ എന്നു പറഞ്ഞുകൊണ്‌ടാണ്‌ ഹര്‍ജി തള്ളിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+