കുടുംബ ശ്രീയെ കുടുംബ സ്വത്താന്‍ സിപിഎം ശ്രമിയ്ക്കുന്നു: ഹസന്‍
തിരുവനന്തപുരം: കുടുംബ ശ്രീയെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കുടുംബ സ്വത്താക്കാനാണ് മന്ത്രിമാരായ തോമസ് ഐസക്കും പാലൊളി മുഹമ്മദും ശ്രമിക്കുന്നതെന്ന് എം.എം ഹസന്‍.
കോണ്‍ഗ്രസിന്റെ ജനശ്രീയ്‌ക്കെതിരെ ഐസക്കും പാലൊളിയും പ്രസ്‌താവനയിറക്കിയതിനു പിന്നാലെയാണ് ഹസന്‍ ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിട്ടുള്ളത്.
ജനശ്രീയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയെ എതിര്‍ക്കുന്ന മന്ത്രിമാര്‍ എസ്‌എന്‍ഡിപിയും എന്‍എസ്‌എസിന്റെ മൈക്രോഫിനാന്‍സ് പദ്ധതികള്‍ക്കെതിരെ പ്രതികരിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദിച്ചു.
30000 യൂണിറ്റുകളിലായി ആറു ലക്ഷം പേര്‍ ജനശ്രീയില്‍ അംഗമായി എന്നത് സിപിഎം നേതാക്കന്മാരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
ജനശ്രീയെ തകര്‍ക്കാന്‍ ശ്രമിയ്‌ക്കുന്നത് പിച്ച വെയ്ക്കുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.
കുടുംബ കൂട്ടായ്‌മയിലൂടെയുള്ള ജനകീയ കൂട്ടായ്‌മയാണ് ജനശ്രീയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications