Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമ്മേളനത്തിന്‌ കൊടിയുയരുന്നു

കോട്ടയം: ആകാശത്തോളമുയരുന്ന ഇന്‍ക്വിലാബ്‌ വിളികളുടെ അകമ്പടിയോടെ സഖാവ്‌ കൃഷ്‌ണപിള്ളയുടെ നാട്ടില്‍ ആദ്യമായി നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‌ ഞായറാഴ്‌ച കൊടിയുയരുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്‌, പാര്‍ട്ടി മുന്നോട്ടു തന്നെയാണ്‌.

എല്ലാവരെയും ഉള്‍ക്കൊണ്ട്‌ മുന്നോട്ടു പോകാന്‍ പാര്‍ട്ടിയ്‌ക്കു കഴിയും. കോട്ടയം സമ്മേളനം പുറം ലോകത്തിന്‌ നല്‌കുന്ന സന്ദേശമതായിരിക്കും.

കൃഷ്‌ണപിള്ളയുടെ പേരിലുള്ള പന്തലില്‍ വൈകിട്ട്‌ ആറിന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ കയ്യൂരിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാക ഉയര്‍ത്തുന്നതോടെ സിപിഎമ്മിന്റെ 19 ാം സംസ്ഥാന സമ്മേളനത്തിന്‌ ഔദ്യോഗിക തുടക്കമാകും.

പോളിറ്റ്‌ ബ്യൂറോയുടെ ശക്തമായ നീരിഷണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മലപ്പുറത്തു നടന്ന പോലെയുള്ള മത്സരം ഉണ്ടാവില്ലെന്ന്‌ ഏകദേശം ഉറപ്പായിക്കഴിഞ്ഞു. വിഭാഗീയത ഒഴിവാക്കാന്‍ പൂര്‍ണ്ണമായ സമവായമെന്നതായിരിക്കും പിബിയുടെ നയം.

വാക്കുകളിലെങ്കിലും സമദൂരമെന്ന സിദ്ധാന്തം ഒഴിവാക്കി മുന്നോട്ടു പോകുന്ന എന്‍എസ്‌എസിന്റെയും സഭകളുടെയും തട്ടകത്തില്‍ നടക്കുന്ന സമ്മേളനത്തിലൂടെ പാര്‍ട്ടിയുടെ ശക്തി ബോധ്യപ്പെടുത്തലും സിപിഎം ലക്ഷ്യമിടുന്നുണ്ട്‌.

മലപ്പുറത്തുണ്ടായതു പോലെ ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക്‌ കോട്ടയത്ത്‌ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ഒരു മാറ്റം പാര്‍ട്ടി പ്രതീക്ഷിയ്‌ക്കുന്നുണ്ട്‌.

കോട്ടയം സമ്മേളനം പരിസ്ഥിതി സൗഹൃദ സമ്മേളനമെന്ന നിലയില്‍ കൂടിയായിരിക്കും ചരിത്രത്തില്‍ അറിയപ്പെടുക. പൂര്‍ണ്ണമായും പ്ലാസ്റ്റിക്‌ ഒഴിവാക്കിയ സമ്മേളനത്തില്‍ പണ്ടു കാലത്തെ പോലെയുള്ള തുണികളിലും കടലാസിലുമുള്ള ബോര്‍ഡുകളു തോരണങ്ങളും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+